Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healthcare Workers

Europe

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​കരെ ഡെ​ന്മാ​ർ​ക്ക് വിളിക്കുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഡെ​​​ന്മാ​​​ർ​​​ക്കി​​​ലേ​​​ക്കു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്‌​​​സും ഡെ​​​ന്മാ​​​ർ​​​ക്ക് മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ വ്യാഴാഴ്ച കൈ​​​മാ​​​റും.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഡെ​​​ന്മാ​​​ർ​​​ക്ക് മി​​​നി​​​സ്റ്റ​​​ർ ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സ് മെ​​​റ്റെ കി​​​യ​​​ർ​​​ക്ക്ഗാ​​​ർ​​​ഡ്, ഇ​​​ന്ത്യ​​​യി​​​ലെ ഡെ​​​ൻ​​​മാ​​​ർ​​​ക്ക് അം​​​ബാ​​​സി​​​ഡ​​​ർ റാ​​​സ്മ​​​സ് അ​​​ബി​​​ൽ​​​ഡ്ഗാ​​​ർ​​​ഡ് ക്രി​​​സ്റ്റ​​​ൻ​​​സ​​​ൻ, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, നോ​​​ർ​​​ക്ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. അ​​​നു​​​പ​​​മ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങ്.

രാ​​​വി​​​ലെ 11.15ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചേം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡെ​​​ൻ​​​മാ​​​ർ​​​ക്കി​​​ലെ മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൻ​​​സ് ഡെ​​​പ്യൂ​​​ട്ടി പെ​​​ർ​​​മ​​​ന​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കി​​​ർ​​​സ്റ്റ​​​ൻ ഹാ​​​ൻ​​​സ​​​നും നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി​​​യും ത​​​മ്മി​​​ലാ​​​ണു ക​​​രാ​​​ർ കൈ​​​മാ​​​റു​​​ക.

ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ പൊ​​​തുആ​​​രോ​​​ഗ്യമേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സ്, സോ​​​ഷ്യ​​​ൽ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്സ്, സോ​​​ഷ്യ​​​ൽ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ ഹെ​​​ൽ​​​പ്പേ​​​ഴ്സ് എ​​​ന്നീ പ്ര​​​ഫ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബി 2 ​​​ലെ​​​വ​​​ൽ വ​​​രെ​​​യു​​​ള്ള ഡാ​​​നി​​​ഷ് ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭ്യ​​​മാ​​​ക്കും. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 100 പേ​​​രെ​​​യാ​​ണു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ക. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ക​​​രാ​​​ർ.

ബുധനാഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തു​​​ന്ന എ​​​ട്ടം​​​ഗ ഡെ​​​ൻ​​​മാ​​​ർ​​​ക്ക് മ​​​ന്ത്രി​​​ത​​​ല പ്ര​​​തി​​​നി​​​ധി സം​​​ഘം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ആ​​​ർ.​​​ ബി​​​ന്ദു, ആ​​​രോ​​​ഗ്യ വ​​​നി​​​താ-ശി​​​ശു വി​​​ക​​​സ​​​ന ‌മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഡെ​​​ൻ​​​മാ​​​ർ​​​ക്ക് സം​​​ഘം ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ക്കും.

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫീ ​​​ലി​​​ഡാ​​​ൽ ജോ​​​ഹാ​​​ൻ​​​സ​​​ൻ, സീ​​​നി​​​യ​​​ർ അ​​​ഡൈ്വ​​​സ​​​ർ എ​​​സ്പ​​​ൻ ക്രോ​​​ഗ്, എം​​​ബ​​​സി​​​യി​​​ൽ നി​​​ന്നും ഹെ​​​ഡ് ഓ​​​ഫ് സെ​​​ക്ട​​​ർ പോ​​​ളി​​​സി എ​​​മി​​​ൽ സ്റ്റോ​​​വ്രിം​​​ഗ് ലോ​​​റി​​​റ്റ്‌​​​സ​​​ൻ, ഹെ​​​ൽ​​​ത്ത് കൗ​​​ൺ​​​സി​​​ല​​​ർ ലൂ​​​യി​​​സ് സെ​​​വ​​​ൽ ലു​​​ണ്ട്‌​​​സ്‌​​​ട്രോം, പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ നി​​​കേ​​​ത് ഗെ​​​ഹ്ലാ​​​വ​​​ത്, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ പ്ര​​​കാ​​​ശ് പി. ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

ക​​​രാ​​​ർ കൈ​​​മാ​​​റ്റ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ശേ​​​ഷം എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് തൈ​​​ക്കാ​​​ട് ലെ​​​മ​​​ൺ ട്രീ ​​​ഹോ​​​ട്ട​​​ലി​​​ൽ (ടാ​​​ൻ​​​ജ​​​റി​​​ൻ 3 ആ​​​ർ ഫ്‌​​​ലോ​​​ർ) കേ​​​ര​​​ള-​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പ് മീ​​​റ്റും ചേ​​​രും.

Latest News

Corehub Up